Saturday, July 9, 2011

സ്വര്‍ഗത്തിലേക്ക്‌ കൈപിടിക്കുന്ന മക്കള്‍....

                    

ഉമ്മ: ആ ...നീ വേഗം ഡ്രസ്സ്‌ മാറ്റ്,ഇളയുമ്മ പ്രസവിച്ചു..നമുക്ക്‌ ഹോസ്പിറ്റലിലേക്ക് പോകാം.
മകള്‍: ശരി ഉമ്മാ...ഞാന്‍ ഉപ്പ ഗള്‍ഫില്‍ നിന്നും അയച്ച പുതിയ ഡ്രസ്സ്‌ ഇടാം....
          ആ,സല്‍മാ....നിന്റെ മോളങ്ങ് വലുതായല്ലോ....

          : ആ, കേട്ടിച്ചയക്കാനായി തുടങ്ങി ......അതല്ലേ ഇക്ക ഇങ്ങ്  പോരത്തേ....ഇവളുടെ കഴിഞ്ഞാല്‍ പിന്നെ ജസിം മോന്‍ .അവന്‍ ബംഗ്ലൂരില്‍  കമ്പ്യൂട്ടര്‍ കോഴ്സ്‌ ചെയ്യല്ലേ...ആ കോഴ്സ്‌ കഴിഞ്ഞാല്‍ അവനു നല്ല ജോലി കിട്ടും .പിന്നെ ഇക്കക്ക് ഇങ്ങ്  പോരാം .                  
                  സമൂഹത്തിലെ ചെറുപ്പക്കാരെ എന്നല്ല ......ആരെയും ഇക്കിളിപ്പെടുത്തും വിധം  മക്കളെ ശരീരം കാണിച്ച് പുറത്തിറക്കുന്ന ഉമ്മമാര്‍.... ആരോട്..എങ്ങനെ ഇടപെടണം എന്ന നിര്‍ദ്ദേശങ്ങള്‍ സമയാസമയങ്ങളില്‍ മക്കള്‍ക്ക്‌ നല്കാന്‍ താല്പര്യം കാണിക്കാത്ത മാതാക്കള്‍. .. അതിന്നു കൂട്ട് നില്‍ക്കുന്ന ഉപ്പമാര്‍ .....ചാനലുകളില്‍ ചവറുകണക്കെ കുമിഞ്ഞുകൂടുന്ന റിയാലിറ്റി ഷോകള്‍ക്കു വേണ്ടി സ്വന്തം മക്കളെ അണിയിച്ചൊരുക്കുന്ന രക്ഷിതാക്കള്‍...
അവസാനം,  മൊഞ്ചുകാട്ടി,കൊഞ്ചിക്കുഴയാന്‍ അനുവാദം നല്‍കിയ തങ്ങളുടെ പൊന്നോമന മക്കളുടെ പിച്ചിചീന്തപ്പെട്ട  ഭൌതിക ശരീരം ...കാപാലികര്‍ ചവച്ചു തുപ്പിയ വെറും ജഡം ....അത് കാണാനാണ് വിധി.ദൂരെ എവിടെയോ വലിയ കോഴ്സ് കഴിഞ്ഞ് ഉയര്‍ന്ന ശമ്പളമുള്ള ജോലിയും വാങ്ങി തങ്ങള്‍ക്കരികിലെത്തുന്ന മകനെയും സ്വപ്നം കണ്ട് കഴിഞ്ഞിരുന്ന അവരുടെ ജീവിതത്തിലേക്ക്‌ പൊടുന്നനെയാണ് ഇടിത്തീ കണക്കെ ആ വാര്‍ത്ത വന്നെത്തിയത്....ആവശ്യത്തിനും അപ്പുറം മകന്‍ പണം അവശ്യപ്പെട്ടപ്പോള്‍  എന്തിനാണ് മോനെ നിനക്കിത്രയും പണം എന്ന ഒരു ചോദ്യം പോലും അവര്‍ ചോദിച്ചില്ല..മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ട മകനെ അവരെങ്ങനെ ഇനി ജീവിതത്തിലേക്ക്‌ തിരിച്ച് കൊണ്ട് വരും...?
യഥാര്‍ത്ഥ സംസ്കരണം, അഥവാ ജീവിതത്തില്‍ എന്തെല്ലാം ആവാം എന്ത് ആയിക്കൂടാ എന്ന് നമ്മുടെ പൊന്നോമന മക്കള്‍ക്ക് പകര്‍ന്നു നല്കാന്‍ നാം എന്തിനാണ് മടിക്കുന്നത്? നമുക്കും മക്കള്‍ക്കും ഇടയിലുള്ള ബന്ധങ്ങള്‍ ..അത്  കേവലം ആമാശയ പൂരണത്തിലും,പോക്കെറ്റ്‌ മണിയിലും ഒതുങ്ങിനില്‍ക്കുന്നതാവരുത്.അഥവാ കീശ നിറയെ കാശും,വയറുനിറയെ ഭക്ഷണവും നല്‍കിയാല്‍ തീരുന്നതല്ല മക്കളുമായുള്ള ബന്ധം എന്ന് സാരം.മറിച്ച്,അവരുടെ മനസ്സിന്റെ ,ശരീരത്തിന്റെ വളര്‍ച്ചയിലും നമുക്ക് നമ്മുടെതായ പങ്ക് ഉണ്ടായിരിക്കണം.പ്രത്യേകിച്ചും കൌമാരത്തില്‍ ....എന്ത്,എങ്ങനെ ചെയ്യണം എന്നറിയാതെ അവരുടെ മനസ്സ്‌ പിടക്കുന്ന കാലമാണത്.ശരിയെ തെറ്റായും,,തെറ്റിനെ ശരിയായും തോന്നുന്ന കാലം.അവിടെയാണ് നാം ,മാതാപിതാക്കള്‍ നല്‍കുന്ന ദിശാബോധം അവര്‍ക്ക്‌ മൂല്യമേറിയതാകുന്നത്.അല്ലാതെ തന്റെ മകളുടെ സൌന്ദര്യം നാട്ടുകാരെല്ലാം ആസ്വദിച്ചോട്ടെ എന്നരൂപത്തില്‍ സ്വന്തം മക്കളെ അണിയിച്ചൊരുക്കി കൊണ്ടുനടക്കുന്ന മാതാപിതാക്കള്‍,അവസാനം അരുതാത്തകാഴ്ചകള്‍ക്കും,വാര്‍ത്തകള്‍ക്കും മുന്നില്‍ ഹതാശയരായിപ്പോകുന്ന രംഗങ്ങളാണ് ദിനേന നാം കണ്ടുകൊണ്ടിരിക്കുന്നത്.                                                                  സ്ത്രീ മറക്കേണ്ട ഭാഗങ്ങളെതൊക്കെ വെളിവാക്കാവുന്ന ഭാഗങ്ങള്‍ ഏതെല്ലാം എന്ന കാര്യത്തില്‍ ഇസ്ലാം ശക്തമായ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. നിങ്ങള്‍ നിങ്ങളുടെ മുഖമക്കന മാറിടത്തിലേക്ക് താഴ്ത്തിയിടുകഎന്നാണു ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.ഈ നിര്‍ദേശങ്ങളെയെല്ലാം കാറ്റില്‍ പറത്തി സ്വന്തം മക്കളെ വളര്‍ത്തുന്നതില്‍ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത്‌.ഒരു ഉപ്പാക്ക് അല്ലെങ്കില്‍ ഉമ്മാക്ക് പുന്നാരമകളോടുള്ള സ് നേഹക്കുറവല്ലേ ഇത് കാണിക്കുന്നത്.സ്വന്തം മക്കളുടെ ശരീരം നാളെ നരകത്തീയില്‍ കത്തിയെരിയുന്നത് കാണാന്‍ ഏതു മാതാപിതാക്കളാണ് ആഗ്രഹിക്കുക.
                                അതേസമയം, വസ്ത്രം ധരിച്ചാലും ധരിച്ചിട്ടില്ലാത്തപോലെ, നിഴലടിക്കുന്നതും,ശരീരത്തോട് ഒട്ടിക്കിടക്കുന്നതും ,അവയവങ്ങള്‍ വെളിപ്പെടുത്തുമാറുമുള്ള വസ്ത്രധാരണ രീതികളാണ് മറുവശത്ത് കാണുന്നത്.ഇത്തരം വസ്ത്രധാരണങ്ങളിലും മുഖവും മുന്‍കയ്യുമൊഴികെ മുഴുവന്‍ മറച്ചാല്‍ അത് ഇസ്ലാമികമായി എന്ന തെറ്റിദ്ധാരണ, പൊതുവേ ഇസ്ലാമിക സംസ്കാരം ഉള്‍കൊണ്ടവര്‍ എന്ന് കരുതപ്പെടുന്ന കുടുംബങ്ങള്‍ പോലും വെച്ച് പുലര്‍ത്തുന്നതായി കാണാം.
                          ഇവിടെ,ഓരോ സഹോദരിമാരും ഓര്‍ക്കേണ്ടതുണ്ട്...സ്വന്തം ശരീരത്തില്‍ ഒരു ചെറു പോള്ളലേറ്റാല്‍ പോലും സഹിക്കാന്‍ വയ്യാത്ത നാം, അതിഭീകരമായ നരകത്തിലെ വിറകുകളാകാന്‍ സ്വയം ഒരുങ്ങുകയാണോ.അതുകൊണ്ടുതന്നെ,നാളെ നമ്മെ സ്വര്‍ഗത്തിലേക്ക്‌ കൈപിടിക്കുന്ന,പടച്ച റബ്ബിന്റെ മുമ്പില്‍ സ്വന്തം മാതാപിതാക്കളെ തള്ളിപ്പറയാത്ത മക്കളെ വാര്‍ത്തെടുക്കാന്‍ നമുക്ക്‌ സാധിക്കണം.
                               അതിനു,ആദ്യം മാതാപിതാക്കള്‍ മക്കള്‍ക്കുമുന്നില്‍ മാതൃകയാവേണ്ടതുണ്ട്.വേഷവിധാനത്തിലായാലും,സംസാര രീതികളിലായാലും,പെരുമാറ്റ മര്യാദകളിലായാലും ശരി.സ്വന്തത്തെ മാറ്റിപ്പണിയുന്നതിലൂടെമാത്രമേ,ഇഹ-പര ജീവിത വിജയത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കെണ്ടുന്ന ഒരു തലമുറയെ മാറ്റിയെടുക്കാന്‍ നമുക്ക്‌ സാധിക്കൂ.

17 comments:

 1. വളരെ നല്ല പോസ്റ്റ്‌ ...വലിയ സ്വപ്നങ്ങളുമായി മക്കളെ വളര്‍ത്തുന്ന ഏതൊരു രക്ഷിതാവും വായിച്ചിരിക്കേണ്ട പോസ്റ്റ്‌...അഭിനന്ദനങ്ങള്‍ ......

  ReplyDelete
 2. വളരെ പ്രസക്തമായ കാര്യങ്ങള്‍.. നമ്മുടെ കുടുംബത്തെ എങ്ങനെ നയിക്കണം എന്ന് ഓരോ രക്ഷിതാവും ഗൌരവമായി ചിന്തിക്കേണ്ട വിഷയം തന്നെയാണ് .....

  ReplyDelete
 3. അല്ലാഹു നമ്മെയും നമ്മുടെ സന്താനങ്ങളെയും അവനു പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുമാറാകട്ടെ. നന്നയി എഴുതിയ സഹോദരിയെ അല്ലാഹു അനുഗ്രഹിക്കട്ടെ. ഇനിയും എഴുതുക. നമ്മുടെ ചുറ്റിലും കാണുന്ന ഏതു കാര്യത്തിലും ശ്രദ്ധിച്ചു നോക്കിയാൽ ചില ആശയങ്ങൾ നമുക്ക് പറയാനുണ്ടാവും. അതിനാൽ അവയെക്കുറിച്ചൊക്കെ എഴുതുക, നിരന്തരം.

  ReplyDelete
 4. ഈ ബ്ലോഗില്‍ എനിക്ക് ഏറ്റവും കാലിക പ്രസക്തം എന്ന് തോന്നിയത്‌ ഈ വരികള്‍ക്ക്‌ ആകുന്നു -

  " അതേസമയം, വസ്ത്രം ധരിച്ചാലും ധരിച്ചിട്ടില്ലാത്തപോലെ, നിഴലടിക്കുന്നതും,ശരീരത്തോട് ഒട്ടിക്കിടക്കുന്നതും ,അവയവങ്ങള്‍ വെളിപ്പെടുത്തുമാറുമുള്ള വസ്ത്രധാരണ രീതികളാണ് മറുവശത്ത് കാണുന്നത്.ഇത്തരം വസ്ത്രധാരണങ്ങളിലും മുഖവും മുന്‍കയ്യുമൊഴികെ മുഴുവന്‍ മറച്ചാല്‍ അത് ഇസ്ലാമികമായി എന്ന തെറ്റിദ്ധാരണ, പൊതുവേ ഇസ്ലാമിക സംസ്കാരം ഉള്‍കൊണ്ടവര്‍ എന്ന് കരുതപ്പെടുന്ന കുടുംബങ്ങള്‍ പോലും വെച്ച് പുലര്‍ത്തുന്നതായി കാണാം"

  ReplyDelete
 5. പ്രസക്തമായ പോസ്റ്റ്‌

  ReplyDelete
 6. ആശയം വ്യക്തം
  വരികള്‍ ശക്തം
  പക്ഷെ പോസ്റ്റിലെ ആദ്യ ഉദ്ധരണികള്‍ ബാക്കിഭാഗവുമായി ഒരു ബന്ധവുമില്ലാത്തപോലെ തോന്നി. എന്റെ തോന്നലാവാം.
  വരികളെ അഗ്നിയാക്കുക.ഫലം തീര്‍ച്ച.
  ആശംസകള്‍ ....

  ReplyDelete
 7. അസ്സലാമു അലൈകും,
  നല്ല പോസ്റ്റ്‌. ഇനിയും കുറെ അന്ല്ല വരികള്‍ പ്രതീക്ഷിക്കുന്നു.
  വസ്സലാം .

  ReplyDelete
 8. സോറി, അന്ല്ല അല്ല, നല്ല.

  ReplyDelete
 9. വളരെ പ്രസക്തമായ ചിന്തകള്‍.
  ഇനിയും എഴുതൂ.
  ആശംസകള്‍.

  ReplyDelete
 10. ആദ്യമായാണ്‌ ഈ ബ്ലോഗില്‍ വരുന്നത്
  വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ച ചെയ്യേണ്ട വിഷയം
  ഉടുത്തിട്ടും ഉടുക്കാത്തവളെപ്പോലെ
  പുറംപോക്കും മിച്ചഭൂമിയും പ്രദര്‍ശിപ്പിച്ചു
  അറിഞ്ഞോ അറിയാതയോ സ്ത്രീ സ്വയം നാശത്തിലേക്ക് എടുത്തെറിയപ്പെടുന്നു.
  വിപണിയുടെ വിപണന മൂല്യത്തിനനുസരിച്ച് സ്വന്തം അസ്തിത്വവും വ്യക്തിത്വവും
  പുരുഷന് മുമ്പില്‍ പണയം വെക്കുന്ന സ്ത്രീ സമൂഹം ഇനിയും തങ്ങള്‍ അകപ്പെട്ട ചതിക്കുഴികള്‍
  തിരിച്ചറിഞ്ഞില്ലങ്കില്‍ ഗുരുതരമായ ഭവിഷത്തുകള്‍ നേരിടേണ്ടിവരും

  ReplyDelete
 11. ഇവിടെ ഞാനും ആദ്യമായിട്ട . ഇതിന്റെ ആദ്യ ഭാഗം ഇങ്ങനെ വേണ്ടായിരുന്നു ...എന്നൊരു തോന്നല്‍ ..ഇതൊരു നല്ല ലേഖനം പോലുണ്ട്.... നാം പ്രത്യേകിച്ചും സ്ത്രീകള്‍ ശ്രദ്ധികക്കേണ്ടുന്ന ഒത്തിരി കാര്യങ്ങള്‍ ഈ പോസ്റ്റിലൂടെ താന്കള്‍ കാണിച്ചു തന്നു .. ഒരു മാതാവാണ് തന്റെ കുട്ടിയുടെ ഡ്രെസിംഗ് എങ്ങിനെയാകണം എന്ന് തീരുമാനിക്കുന്നത് .അത് കുട്ടിയെ ചെറുപ്പം മുതല്‍ ശീലിപ്പിച്ചത് എങ്ങിനെയാണോ അത് പോലെ തന്നെയാകും ആ കുട്ടി വളര്‍ന്നു വലുതയാലും ഒരു കുട്ടിയെ തന്റെ മറക്കേണ്ട ഭാഗങ്ങള്‍ എല്ലാം മറച്ചു കൊണ്ട് ..ഒരു നല്ല തലമുറയെ വളര്ത്തിയെടുക്കേണ്ടതിനു പകരം ആണും പെണ്ണും കെട്ട കോലത്തില്‍ മക്കളെ കെട്ടി എഴുന്നെള്ളിപ്പിക്കുന്ന അമ്മമാര്‍ വരും വരായ്കകളെ കുറിച്ച് ചിന്തിക്കുന്നില്ല എന്നതാണ് സത്യം..ഇനിയും ഉണ്ടാകട്ടെ ഇന്നത്തെ ജീര്‍ണ്ണിച്ച സമൂഹത്തിനെതിരെ ഉറച്ച ശബ്ദം...ആശംസകള്‍..ഭാവുകങ്ങള്‍..

  ReplyDelete
 12. നല്ല പോസ്റ്റ്‌... :)

  ReplyDelete
 13. കാര്യപസക്തം..

  ReplyDelete
 14. ഇനിയും എഴുതൂ.
  ആശംസകള്‍.

  ReplyDelete