Saturday, July 30, 2011

പ്രവാസി ഒരു 'പ്രയാസി'



എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നില്ക്കു ന്ന ആ നല്ല രാവുകള്‍ എന്നാണെന്നെ തേടിയെത്തുക...?അവന്റെ മനസ്സ് വല്ലാതെ കലുഷിതമാണ്.എത്രനാളാണ് ഈ അയവിറക്കല്‍ ജീവിതം.എന്നും ഒരേ ഒരവസ്ഥ.മാറ്റത്തിനു യാതൊരു പഴുതുമില്ല.മനസ്സിന് യാതൊരു സമാധാനവുമില്ല.സ്വപ്നങ്ങളില്‍ വന്നു കൊച്ചുമോന്‍ വിളിക്കുന്നു....വാപ്പാ...വയ്യാത്ത ഉമ്മയുടെ ദീനരോദനം കണ്ടു ഞെട്ടിയുണരുന്ന രാത്രികള്‍....പ്രിയതമയുടെ സ്നേഹത്തിനായുള്ള അടങ്ങാത്ത കൊതി.

                                                   എത്രനാള്‍ ഈ ഒറ്റപ്പെടല്‍....ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ അവന്‍ ചിന്തയിലാണ്ടു നടന്നു.വാപ്പ പോയതില്‍ പിന്നെ കുടുംബഭാരം മുഴുവന്‍ തന്റെ പിരടിയിലായതാണ്.അഞ്ചു പെങ്ങന്മാരില്‍ രണ്ടുപേര്‍ ഇനിയും വീട്ടിലിരിപ്പുണ്ട്.ട്രാഫിക്‌ ജാമും ,മാളുകളില്‍ നിന്നും മാളുകളിലേക്കുള്ള ആളുകളുടെ തിക്കും തിരക്കും കണ്ടു മടുത്തു.അശ്ലീലതയിലേക്ക് നയിക്കുന്ന കാഴ്ചകളും ഉറക്കമില്ലാത്ത ഡ്യൂട്ടിയും വിട്ട് നാട്ടിലേക്ക്......
                                                     പാടത്തെ കതിര്‍ വരമ്പുകള്‍ വകഞ്ഞു മാറ്റി ഇടവഴിയിലേക്കു കയറി...നേരെ നടന്നു..വീടിന്റെ കോലായില്‍ കയറിചെല്ലുമ്പോഴുള്ള ഒരു മനസ്സമാധാനം അതൊന്നു വേറെതന്നെയാണ് ..പെട്ടിയില്‍ കുത്തി നിറച്ച സാധനങ്ങള്‍ കുടുംബക്കാര്‍ക്കും  അയല്‍ക്കാര്‍ക്കും  വീതിച്ചു കൊടുത്തു സ്വകുടുംബത്തോടൊപ്പമുള്ള ആ നല്ല രാവുകള്‍...പീടിക കോലായില്‍ ചെന്ന് ഒരു ചായയും പരിപ്പുവടയും കഴിച്ചുമടങ്ങുമ്പോള്‍ എങ്ങുനിന്നോ നീറ്റലുണ്ടാക്കുന്ന ഒരു ചോദ്യം...എന്നാ തിരിച്ചുപോക്ക്....? വേദനയെ കടിച്ചമര്‍ത്തി  ,സത്യാവസ്ഥ അതുതന്നെയല്ലേ എന്നോര്‍ത്ത് ഒരുമാസംകൂടിയുണ്ടെന്നു  പറഞ്ഞു നടന്നു നീങ്ങും.....ലീവ് എത്രപെട്ടെന്നാണ് കടന്നുപോയത്....
                                                     കണ്ണീരിനെ കടിച്ചമര്ത്തി ഉമ്മയോട് സലാം പറഞ്ഞ് കൊച്ചുമക്കള്ക്ക്  മുത്തം നല്കി ,പ്രിയതമയുടെ കണ്ണീരാല്‍ കലങ്ങിമറിഞ്ഞ മുഖത്തേക്ക് നോക്കാനാവാതെ വീണ്ടും ഈ ഊഷര ഭൂമിയിലേക്ക്‌.........

12 comments:

  1. പറഞ്ഞാൽ തീരാത്ത പ്രാണനൊമ്പരം അതു പ്രവാസിക്കു സ്വന്തം.. പകലുകൾ കരിഞ്ഞു വീഴുന്നു, യാമങ്ങളിൽ മഞ്ഞു വർഷിക്കുന്നു, മനസ്സിൽ വിരഹത്തിന്റെ ആർത്തനാദം താണ്ഡവമാടുന്നു.. നല്ലൊരു പോസ്റ്റ്.. ആശംസകൾ..

    ReplyDelete
  2. നന്ദി...ഈ നല്ല എഴുത്തിന്....

    ReplyDelete
  3. ഞാനുമൊരു പ്രവാസിയാ. ഇന്ത്യയിലെ പ്രവാസി!

    ReplyDelete
  4. പ്രവാസിയായ എന്‍റെ ഉപ്പ എന്നാ തിരിച്ചു പോക്ക് എന്നു ചോദിച്ചാല്‍ പറഞ്ഞിരുന്നത് മൂക്കില്‍ പഞ്ഞി വെച്ചാല്‍ പോകാം എന്നായിരുന്നു. എല്ലാവരും പ്രവാസികള്‍ തന്നെ. ഒരു നാള്‍ തിരിച്ചു പോയെ തീരൂ.....എങ്കിലും ഉറ്റവരെയും ജന്മനാടിനെയും വെടിഞ്ഞുള്ള പ്രവാസം വേദന തന്നെ.....

    ReplyDelete
  5. "പാടത്തെ കതിര്‍ വരമ്പുകള്‍ വകഞ്ഞു മാറ്റി ഇടവഴിയിലേക്കു കയറി...നേരെ നടന്നു..വീടിന്റെ കോലായില്‍ കയറിചെല്ലുമ്പോഴുള്ള ഒരു മനസ്സമാധാനം അതൊന്നു വേറെതന്നെയാണ്"
    നല്ല ഫീലുള്ള വരികള്‍

    നൊമ്പരം നല്‍കുന്ന കുറിപ്പ്.
    --
    റംസാന്‍ ആശംസകള്‍

    ReplyDelete
  6. എന്നാണൊരവസാനം...നമ്മുടെ...ഈ പ്രവാസത്തിന്.........!!!

    ReplyDelete
  7. എഴുതിയാലും പറഞ്ഞാലും തീരാത്ത വിഷാദകാവ്യമാണ് പ്രവാസഗീതങ്ങള്‍..
    റമദാന്‍ മുബാറക്.

    ReplyDelete
  8. വളരെ നന്നായിട്ടുണ്ട് ....... മനസ്സിന്റെ കോണില്‍ എവിടെയോ ചില നീറ്റലുകള്‍ , ഇനിയും എഴുതുക , ദൈവം അനുഗ്രഹിക്കട്ടെ

    ReplyDelete
  9. സബിത അസീസ് ഷർജ( ഒരു പ്രവാസിയായതിനൽ) പ്രവാസി ഒരു 'പ്രയാസി' വളരെ നന്നായി വിവരിച്ചു, അതോടൊപ്പം ഭാര്യ ഭർത്താക്കന്മാർക്ക് കൊടുത്ത ഉപദേശങ്ങളും വളരെ നന്നായിട്ടുണ്ട്, ആദ്യമായാണു ഞാൻ സബിതയുടെ പേജിലേക്ക് കണ്ണോടിച്ചത്, ആദ്യ വായനയിൽ തന്നെ ഇഷ്ട്ടപ്പെട്ടു, വായിക്കാൻ അൽ‌പ്പം വൈകിപ്പോയ്യൊ എന്നൊറ്രു തോന്നൽ, ഇനിയും ഇത്തരം നിദേശങ്ങൾ പരതീക്ഷിക്കുന്നു, അടുത്ത തൂലിക ച്ലിക്കുന്നതും കാത്ത് കൊണ്ട് ഒരു പ്രവാസിയുടെ അഭിനന്ദനങ്ങൾ

    ReplyDelete
  10. പ്രവാസിയുടെ നൊംബരങ്ങള്‍ പറയാന്‍ വാക്കുകള്‍ മതിയാവില്ല, പ്രവാസിയായിരുന്ന കാലത്തെ ഓര്‍മകള്‍ ഓടിയെത്തുന്നു..!!

    ReplyDelete