Friday, August 12, 2011

വനിതകള്‍ അറിയാന്‍



വനിതകള്‍ അറിയാന്‍ 
ദോശ കല്ല്‌ ഉപ്പിട്ടു നന്നായി തുടച്ച്‌ ദോശചുടുക. ഒട്ടിപിടിക്കുകയില്ല.
ഉണക്കത്തേങ്ങ രണ്ടു മണിക്കൂര്‍ വെള്ളത്തിലിട്ടു പൊട്ടിക്കുക. തേങ്ങയും ചിരട്ടയും വേര്‍പെടില്ല.
ഊണ്‍മേശ വിനാഗിരി തളിച്ച്‌ തുടക്കുക. ഈച്ചശല്യം കുറയും.
പച്ചമുളക്‌ ഞെട്ടുകളഞ്ഞ്‌ സൂക്ഷിച്ചാല്‍ എളുപ്പം ചീഞ്ഞുപോവില്ല.
തക്കാളി അരിയില്‍ പൂഴ്‌ത്തി വെച്ചാല്‍ ഏറെ നാള്‍ കേടുകൂടാതിരിക്കും.
മേശപ്പുറത്തോ, തറയിലോ എണ്ണ വീണാല്‍ അവിടെ ഗോതമ്പുമാവ്‌ തൂവി അഞ്ചുമിനുട്ട്‌ കഴിഞ്ഞ്‌ തുണികൊണ്ട്‌ തുടച്ചാല്‍ എണ്ണമയം മാറും.
തിളയ്‌ക്കുന്ന വെള്ളത്തില്‍ ഉപ്പിട്ട ശേഷം ചീരവേവിക്കുക. നിറം നഷ്ടപ്പെടാതിരിക്കും.
ഇളം ചൂടുവെള്ളത്തില്‍ സോഡപ്പൊടിയോ സോപ്പുപൊടിയോ കലക്കി ചീപ്പ്‌ പത്തുമിനുട്ട്‌ നേരം ഇട്ടുവെക്കുക. ശേഷം പഴയ ടൂത്ത്‌ ബ്രഷ്‌ ഉപയോഗിച്ച്‌ കഴുകി യെടുക്കുക.
ഊണുമേശയില്‍ ഉപ്പുവെള്ളം തളിച്ച്‌ തുടക്കുക. ഈച്ചശല്യം കുറയും.
നൈലോണ്‍ വല ബാഗില്‍ ഉള്ളിയിട്ട്‌ തൂക്കിയിടുക. മണ്‍ചട്ടിയിലോ, മുളകൊണ്ടു നിര്‍മിച്ച വട്ടകുട്ടയിലോ പരത്തി ഉള്ളി വെച്ചാല്‍ ഏറെ നാള്‍ കേടാകാതിരിക്കും.



അവലംബം:ആരാമം 
                                                                             

2 comments:

  1. നല്ല നല്ല കുഞ്ഞു പൊടിക്കൈകള്‍.

    "തക്കാളി അരിയില്‍ പൂഴ്‌ത്തി വെച്ചാല്‍ ഏറെ നാള്‍ കേടുകൂടാതിരിക്കും"
    വായിലെ തവിടും പോയി. അടുപ്പിലെ തീയും പോയി- എന്ന് പറഞ്ഞ പോലെ, തക്കാളിയും അരിയും ഒപ്പം കേടുവരുമോ എന്നൊരു സംശ്യം...

    ReplyDelete
  2. നല്ല പൊടിക്കൈകള്‍ ഇതുപയോഗിച്ച് ഭാര്യുടെ മുന്നില്‍ ഒന്ന് ആളാവം അല്ലെ

    ReplyDelete