Tuesday, November 15, 2011

പ്രണയം............

അറിഞ്ഞു ഞാന്‍ നിന്റെ തലോടല്‍.........
 ആ നനുത്ത രാത്രിയില്‍....
 അതില്‍ നിന്നൊഴുകിയ കുളിര്‍മയില്‍
 അറിയാതെ എന്‍ കണ്ണിമകളെ,
 സുഖനിദ്രക്കായ് ഒഴിഞ്ഞു കൊടുത്തു ഞാന്‍.
 നമുക്കു പ്രണയിക്കാനായ്.....
 നറു നിലാവും.....നനുത്ത രാവുകളും
 ഇനിയും വരുമെന്നെന്‍ കാതില്‍
 നിന്‍ അധരങ്ങളെന്‍ കാതോരം ചേര്‍ത്തു നീ
 മൊഴിഞ്ഞതിന്നലെയെന്നപോലോര്‍ക്കുന്നു ഞാന്‍.

3 comments:

  1. സുന്ദരമായ പ്രണയം

    ReplyDelete
  2. പ്രണയം എന്ന് മാത്രം തോന്നി കവിത മുഴുവന്‍ മനസ്സിലായില്ല ..അതിനാല്‍ നല്ലത് എന്ന് പറയുന്നില്ല ..പൈമ

    ReplyDelete