Saturday, December 17, 2011

ക്ഷീണം മാറ്റാന്‍ കക്കിരിക്ക


നമുക്ക് നിത്യവും ആവശ്യമായ വിറ്റാമിനുകളില്‍ മിക്കതും കക്കിരിക്കായിലുണ്ട്. വിറ്റാമിന്‍ B, B2, B3, B5, B6, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്... ക്ഷീണം തോന്നുമ്പോള്‍ കക്കിരിക്ക സ്വല്‍പ്പം ഉപ്പ് വിതറി കഴിക്കുക. ആശ്വാസം തോന്നും.

നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്കാ കഷണങ്ങള്‍ കഴിക്കുക. ഉണരുമ്പോള്‍ സമാധാനമുണ്ടാവും. ശരീരത്തില്‍ കുറവുവരുന്ന പോഷകാംശങ്ങള്‍ നികത്താന്‍ കക്കിരിക്കയ്ക്ക് കഴിവുണ്ട്.

വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം വറുത്തതും പൊരിച്ചതും കഴിക്കുന്നത് ഒഴിവാക്കണമെന്നുണ്ടോ? പകരം കക്കിരിക്ക കുരുമുളകും ഉപ്പും വിതറി കഴിക്കുക. വയറും നിറയും കൊഴുപ്പ് കൂടുകയുമില്ല.

ഭക്ഷണമെന്നതിലപ്പുറം ഗുണങ്ങളുണ്ട് കക്കിരിക്കയ്ക്ക്. വായനാറ്റം തടയാന്‍ ഉത്തമം. ഭക്ഷണശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി 30 സെക്കന്‍ഡ് സൂക്ഷിക്കുക. ഇതിലടങ്ങിയ രാസവസ്തുക്കള്‍ ബാക്ടീരിയയെ നശിപ്പിക്കുന്നു.

നല്ലൊരു ഫേഷ്യല്‍ ഒരുക്കാനും കക്കിരിക്ക ധാരാളം. തിളയ്ക്കുന്ന വെള്ളത്തിന് മീതെ നെടുകെ മുറിച്ച വലിയ കക്കിരിക്കാകഷണം വെക്കുക. ഇതില്‍നിന്ന് വരുന്ന ആവി മുഖത്ത് തട്ടണം. ചര്‍മം ഫ്രഷ് ആവും.

Friday, December 2, 2011

സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്.....

സ്‌നേഹം സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും പ്രകടിപ്പിക്കപ്പെടേണ്ട വികാരമാണ്. നിശ്ശബ്ദമായി കുഴിച്ചുമൂടിയാല്‍ അധികം ഫലം തരാത്ത ഒന്ന്. എന്നാല്‍, ഭാര്യാ ഭര്‍ത്താക്കള്‍ക്കിടയില്‍ പലപ്പോഴും സ്‌നേഹപ്രകടനം ഇങ്ങനെയാണ്. ഭാര്യയെ മനസ്സ് നിറയെ സ്‌നേഹിക്കാന്‍ ഭര്‍ത്താവിനും നേരെ മറിച്ചും കഴിയാതെ വരുന്നു. നമ്മുടെ കുടുംബങ്ങളിലെ സ്‌നേഹം എവിടെയാണ് അപ്രത്യക്ഷമാവുന്നത്? എങ്ങനെയാണത് സംഭവിക്കുന്നത്? സ്‌നേഹ ദാരിദ്ര്യത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ ഭൂരിപക്ഷം പേരിലും എങ്ങനെ വന്നുചേരുന്നുവെന്ന് വിശദീകരിക്കാം.

പരസ്പര സംഭാഷണം കുറയുന്നതാണ് ആദ്യഘട്ടം. വിവാഹത്തിന് മുമ്പ് വിവാഹ നിശ്ചയം നടന്നതുമുതല്‍ വാതോരാതെ, ഇടമുറിയാതെ സംസാരിച്ചിരുന്നവരും വിവാഹത്തിന്റെ ആദ്യനാളുകളില്‍ കളിയും തമാശയുമായി ഉല്ലസിച്ചവരും കുറച്ച് നാള്‍ കഴിയുന്നതോടു കൂടി മടുപ്പിന്റെ തലത്തിലെത്തുന്നു. പിന്നീട് ദിവസത്തില്‍ ഒരു തവണ പോലും സ്വന്തം പത്‌നിയോട് സംസാരിക്കാത്തവര്‍ അതിനു കാരണമായി മറവിയെന്ന് പറഞ്ഞ് രക്ഷപ്പെടുകയും ചെയ്യും. അല്ലെങ്കില്‍ തിരക്ക് പിടിച്ച ഷെഡ്യൂളിനെക്കുറിച്ച് അക്കൂട്ടര്‍ ന്യായവാദം നിരത്തും.

Monday, November 21, 2011

ഇസ്‌ലാമിക മര്യാദകള്‍

islamika maryaadakal

Tuesday, November 15, 2011

പ്രണയം............

അറിഞ്ഞു ഞാന്‍ നിന്റെ തലോടല്‍.........
 ആ നനുത്ത രാത്രിയില്‍....
 അതില്‍ നിന്നൊഴുകിയ കുളിര്‍മയില്‍
 അറിയാതെ എന്‍ കണ്ണിമകളെ,
 സുഖനിദ്രക്കായ് ഒഴിഞ്ഞു കൊടുത്തു ഞാന്‍.
 നമുക്കു പ്രണയിക്കാനായ്.....
 നറു നിലാവും.....നനുത്ത രാവുകളും
 ഇനിയും വരുമെന്നെന്‍ കാതില്‍
 നിന്‍ അധരങ്ങളെന്‍ കാതോരം ചേര്‍ത്തു നീ
 മൊഴിഞ്ഞതിന്നലെയെന്നപോലോര്‍ക്കുന്നു ഞാന്‍.

Saturday, November 5, 2011


تقبّل الله منّا ومنكم.....
ത്യാഗത്തിന്റെ,
ആത്മ സമര്‍പ്പണത്തിന്റെ,
സാഹോദര്യത്തിന്റെ,
സമഭാവനയുടെ,
വിളംബരവുമായി
വീണ്ടും ബലിപെരുന്നാള്‍
ഏവര്‍ക്കും
ഹൃദ്യമായ
പെരുന്നാള്‍ ആശംസകള്‍ .....!!!