Showing posts with label കഥകള്‍. Show all posts
Showing posts with label കഥകള്‍. Show all posts

Saturday, July 30, 2011

പ്രവാസി ഒരു 'പ്രയാസി'



എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നില്ക്കു ന്ന ആ നല്ല രാവുകള്‍ എന്നാണെന്നെ തേടിയെത്തുക...?അവന്റെ മനസ്സ് വല്ലാതെ കലുഷിതമാണ്.എത്രനാളാണ് ഈ അയവിറക്കല്‍ ജീവിതം.എന്നും ഒരേ ഒരവസ്ഥ.മാറ്റത്തിനു യാതൊരു പഴുതുമില്ല.മനസ്സിന് യാതൊരു സമാധാനവുമില്ല.സ്വപ്നങ്ങളില്‍ വന്നു കൊച്ചുമോന്‍ വിളിക്കുന്നു....വാപ്പാ...വയ്യാത്ത ഉമ്മയുടെ ദീനരോദനം കണ്ടു ഞെട്ടിയുണരുന്ന രാത്രികള്‍....പ്രിയതമയുടെ സ്നേഹത്തിനായുള്ള അടങ്ങാത്ത കൊതി.

                                                   എത്രനാള്‍ ഈ ഒറ്റപ്പെടല്‍....ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ അവന്‍ ചിന്തയിലാണ്ടു നടന്നു.വാപ്പ പോയതില്‍ പിന്നെ കുടുംബഭാരം മുഴുവന്‍ തന്റെ പിരടിയിലായതാണ്.അഞ്ചു പെങ്ങന്മാരില്‍ രണ്ടുപേര്‍ ഇനിയും വീട്ടിലിരിപ്പുണ്ട്.ട്രാഫിക്‌ ജാമും ,മാളുകളില്‍ നിന്നും മാളുകളിലേക്കുള്ള ആളുകളുടെ തിക്കും തിരക്കും കണ്ടു മടുത്തു.അശ്ലീലതയിലേക്ക് നയിക്കുന്ന കാഴ്ചകളും ഉറക്കമില്ലാത്ത ഡ്യൂട്ടിയും വിട്ട് നാട്ടിലേക്ക്......
                                                     പാടത്തെ കതിര്‍ വരമ്പുകള്‍ വകഞ്ഞു മാറ്റി ഇടവഴിയിലേക്കു കയറി...നേരെ നടന്നു..വീടിന്റെ കോലായില്‍ കയറിചെല്ലുമ്പോഴുള്ള ഒരു മനസ്സമാധാനം അതൊന്നു വേറെതന്നെയാണ് ..പെട്ടിയില്‍ കുത്തി നിറച്ച സാധനങ്ങള്‍ കുടുംബക്കാര്‍ക്കും  അയല്‍ക്കാര്‍ക്കും  വീതിച്ചു കൊടുത്തു സ്വകുടുംബത്തോടൊപ്പമുള്ള ആ നല്ല രാവുകള്‍...പീടിക കോലായില്‍ ചെന്ന് ഒരു ചായയും പരിപ്പുവടയും കഴിച്ചുമടങ്ങുമ്പോള്‍ എങ്ങുനിന്നോ നീറ്റലുണ്ടാക്കുന്ന ഒരു ചോദ്യം...എന്നാ തിരിച്ചുപോക്ക്....? വേദനയെ കടിച്ചമര്‍ത്തി  ,സത്യാവസ്ഥ അതുതന്നെയല്ലേ എന്നോര്‍ത്ത് ഒരുമാസംകൂടിയുണ്ടെന്നു  പറഞ്ഞു നടന്നു നീങ്ങും.....ലീവ് എത്രപെട്ടെന്നാണ് കടന്നുപോയത്....
                                                     കണ്ണീരിനെ കടിച്ചമര്ത്തി ഉമ്മയോട് സലാം പറഞ്ഞ് കൊച്ചുമക്കള്ക്ക്  മുത്തം നല്കി ,പ്രിയതമയുടെ കണ്ണീരാല്‍ കലങ്ങിമറിഞ്ഞ മുഖത്തേക്ക് നോക്കാനാവാതെ വീണ്ടും ഈ ഊഷര ഭൂമിയിലേക്ക്‌.........