അറിഞ്ഞു ഞാന്‍ നിന്റെ തലോടല്‍.........
ആ നനുത്ത രാത്രിയില്‍....
അതില്‍ നിന്നൊഴുകിയ കുളിര്‍മയില്‍
അറിയാതെ എന്‍ കണ്ണിമകളെ,
സുഖനിദ്രക്കായ് ഒഴിഞ്ഞു കൊടുത്തു ഞാന്‍.
നമുക്കു പ്രണയിക്കാനായ്.....
നറു നിലാവും.....നനുത്ത രാവുകളും
ഇനിയും വരുമെന്നെന്‍ കാതില്‍
നിന്‍ അധരങ്ങളെന്‍ കാതോരം ചേര്‍ത്തു നീ
മൊഴിഞ്ഞതിന്നലെയെന്നപോലോര്‍ക്കുന്നു ഞാന്‍.
