Showing posts with label പൊടിക്കൈകള്‍. Show all posts
Showing posts with label പൊടിക്കൈകള്‍. Show all posts

Saturday, December 17, 2011

ക്ഷീണം മാറ്റാന്‍ കക്കിരിക്ക


നമുക്ക് നിത്യവും ആവശ്യമായ വിറ്റാമിനുകളില്‍ മിക്കതും കക്കിരിക്കായിലുണ്ട്. വിറ്റാമിന്‍ B, B2, B3, B5, B6, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്... ക്ഷീണം തോന്നുമ്പോള്‍ കക്കിരിക്ക സ്വല്‍പ്പം ഉപ്പ് വിതറി കഴിക്കുക. ആശ്വാസം തോന്നും.

നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്കാ കഷണങ്ങള്‍ കഴിക്കുക. ഉണരുമ്പോള്‍ സമാധാനമുണ്ടാവും. ശരീരത്തില്‍ കുറവുവരുന്ന പോഷകാംശങ്ങള്‍ നികത്താന്‍ കക്കിരിക്കയ്ക്ക് കഴിവുണ്ട്.

വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം വറുത്തതും പൊരിച്ചതും കഴിക്കുന്നത് ഒഴിവാക്കണമെന്നുണ്ടോ? പകരം കക്കിരിക്ക കുരുമുളകും ഉപ്പും വിതറി കഴിക്കുക. വയറും നിറയും കൊഴുപ്പ് കൂടുകയുമില്ല.

ഭക്ഷണമെന്നതിലപ്പുറം ഗുണങ്ങളുണ്ട് കക്കിരിക്കയ്ക്ക്. വായനാറ്റം തടയാന്‍ ഉത്തമം. ഭക്ഷണശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി 30 സെക്കന്‍ഡ് സൂക്ഷിക്കുക. ഇതിലടങ്ങിയ രാസവസ്തുക്കള്‍ ബാക്ടീരിയയെ നശിപ്പിക്കുന്നു.

നല്ലൊരു ഫേഷ്യല്‍ ഒരുക്കാനും കക്കിരിക്ക ധാരാളം. തിളയ്ക്കുന്ന വെള്ളത്തിന് മീതെ നെടുകെ മുറിച്ച വലിയ കക്കിരിക്കാകഷണം വെക്കുക. ഇതില്‍നിന്ന് വരുന്ന ആവി മുഖത്ത് തട്ടണം. ചര്‍മം ഫ്രഷ് ആവും.

Friday, August 12, 2011

വനിതകള്‍ അറിയാന്‍



വനിതകള്‍ അറിയാന്‍ 
ദോശ കല്ല്‌ ഉപ്പിട്ടു നന്നായി തുടച്ച്‌ ദോശചുടുക. ഒട്ടിപിടിക്കുകയില്ല.
ഉണക്കത്തേങ്ങ രണ്ടു മണിക്കൂര്‍ വെള്ളത്തിലിട്ടു പൊട്ടിക്കുക. തേങ്ങയും ചിരട്ടയും വേര്‍പെടില്ല.
ഊണ്‍മേശ വിനാഗിരി തളിച്ച്‌ തുടക്കുക. ഈച്ചശല്യം കുറയും.
പച്ചമുളക്‌ ഞെട്ടുകളഞ്ഞ്‌ സൂക്ഷിച്ചാല്‍ എളുപ്പം ചീഞ്ഞുപോവില്ല.
തക്കാളി അരിയില്‍ പൂഴ്‌ത്തി വെച്ചാല്‍ ഏറെ നാള്‍ കേടുകൂടാതിരിക്കും.
മേശപ്പുറത്തോ, തറയിലോ എണ്ണ വീണാല്‍ അവിടെ ഗോതമ്പുമാവ്‌ തൂവി അഞ്ചുമിനുട്ട്‌ കഴിഞ്ഞ്‌ തുണികൊണ്ട്‌ തുടച്ചാല്‍ എണ്ണമയം മാറും.
തിളയ്‌ക്കുന്ന വെള്ളത്തില്‍ ഉപ്പിട്ട ശേഷം ചീരവേവിക്കുക. നിറം നഷ്ടപ്പെടാതിരിക്കും.
ഇളം ചൂടുവെള്ളത്തില്‍ സോഡപ്പൊടിയോ സോപ്പുപൊടിയോ കലക്കി ചീപ്പ്‌ പത്തുമിനുട്ട്‌ നേരം ഇട്ടുവെക്കുക. ശേഷം പഴയ ടൂത്ത്‌ ബ്രഷ്‌ ഉപയോഗിച്ച്‌ കഴുകി യെടുക്കുക.
ഊണുമേശയില്‍ ഉപ്പുവെള്ളം തളിച്ച്‌ തുടക്കുക. ഈച്ചശല്യം കുറയും.
നൈലോണ്‍ വല ബാഗില്‍ ഉള്ളിയിട്ട്‌ തൂക്കിയിടുക. മണ്‍ചട്ടിയിലോ, മുളകൊണ്ടു നിര്‍മിച്ച വട്ടകുട്ടയിലോ പരത്തി ഉള്ളി വെച്ചാല്‍ ഏറെ നാള്‍ കേടാകാതിരിക്കും.



അവലംബം:ആരാമം