നമുക്ക് നിത്യവും ആവശ്യമായ വിറ്റാമിനുകളില്‍ മിക്കതും കക്കിരിക്കായിലുണ്ട്. വിറ്റാമിന്‍ B, B2, B3, B5, B6, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്... ക്ഷീണം തോന്നുമ്പോള്‍ കക്കിരിക്ക സ്വല്‍പ്പം ഉപ്പ് വിതറി കഴിക്കുക. ആശ്വാസം തോന്നും.
നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്കാ കഷണങ്ങള്‍ കഴിക്കുക. ഉണരുമ്പോള്‍ സമാധാനമുണ്ടാവും. ശരീരത്തില്‍ കുറവുവരുന്ന പോഷകാംശങ്ങള്‍ നികത്താന്‍ കക്കിരിക്കയ്ക്ക് കഴിവുണ്ട്.
വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം വറുത്തതും പൊരിച്ചതും കഴിക്കുന്നത് ഒഴിവാക്കണമെന്നുണ്ടോ? പകരം കക്കിരിക്ക കുരുമുളകും ഉപ്പും വിതറി കഴിക്കുക. വയറും നിറയും കൊഴുപ്പ് കൂടുകയുമില്ല.
ഭക്ഷണമെന്നതിലപ്പുറം ഗുണങ്ങളുണ്ട് കക്കിരിക്കയ്ക്ക്. വായനാറ്റം തടയാന്‍ ഉത്തമം. ഭക്ഷണശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി 30 സെക്കന്‍ഡ് സൂക്ഷിക്കുക. ഇതിലടങ്ങിയ രാസവസ്തുക്കള്‍ ബാക്ടീരിയയെ നശിപ്പിക്കുന്നു.
നല്ലൊരു ഫേഷ്യല്‍ ഒരുക്കാനും കക്കിരിക്ക ധാരാളം. തിളയ്ക്കുന്ന വെള്ളത്തിന് മീതെ നെടുകെ മുറിച്ച വലിയ കക്കിരിക്കാകഷണം വെക്കുക. ഇതില്‍നിന്ന് വരുന്ന ആവി മുഖത്ത് തട്ടണം. ചര്‍മം ഫ്രഷ് ആവും.
പൊടിക്കൈ ഉഗ്രനായിട്ടുണ്ട്......ഭാവുകങ്ങള്‍ ........!!!
ReplyDeleteകക്കിരിക്ക പോസ്റ്റ് നന്നായി... ഉപകാര പ്രദം...
ReplyDeleteuseful..!
ReplyDeletethanks..
This comment has been removed by the author.
ReplyDeleteനല്ല ടിപ്സ് ...ഇനി ഇതും ഒരു പതിവ് ശീലമാക്കാം !! നന്ദി
ReplyDelete---------------------------------------------
കക്കരി പുറംതോല്‍ അല്‍പ്പം വരണ്ടി പാലില്‍ ജ്യൂസ് അടിച്ചു നോക്കൂ ,,വയറിനു നല്ല തണുപ്പ് കിട്ടും !!
എല്ലാം ഒറ്റ ഫലത്തില്‍ നന്നയിരിക്ക്യ്ന്നു പുതിയ ചില അറിവുകള്‍ക്ക് ആശംസകള്‍
ReplyDeleteഉപകാരപ്രദം.
ReplyDelete